ടെയ്​ലേഴ്സ് അസോ. സംസ്ഥാന സമ്മേളനം ഇന്ന്​ മുതൽ

തൃശൂർ: ആൾ കേരള ടെയ്​ലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ) സംസ്ഥാന സമ്മേളനത്തിന് വ്യാഴാഴ്ച തൃശൂരിൽ തുടക്കമാകും. റീജനൽ തിയറ്റർ ഓഡിറ്റോറിയത്തിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. 420 ഓളം പ്രതിനിധികൾ പങ്കെടുക്കും. വെള്ളിയാഴ്ച സമാപിക്കും. തയ്യൽ തൊഴിലാളി ക്ഷേമ നിധിയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എ.കെ.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു, സ്വാഗതസംഘം സെക്രട്ടറി എം.കെ. പ്രകാശൻ, സ്വാഗതസംഘം ചെയർമാൻ അബ്ദുൽ കാദർ എടവിലങ്ങ്, സ്വാഗതസംഘം കമ്മിറ്റി അംഗം പി.എം. പുഷ്പ കുമാരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.