ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

മലപ്പുറം: ജില്ല ശുചിത്വമിഷന്‍ ഓഫിസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം. ബിരുദം, ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള പി.ജി.ഡി.സി.എ (ഇംഗ്ലീഷ്/മലയാളം ടൈപ്പിങ് പരിജ്ഞാനം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ്​ അപേക്ഷിക്കണം. വിലാസം: ജില്ല കോഓര്‍ഡിനേറ്റര്‍, ജില്ല ശുചിത്വമിഷന്‍, പി.എ.യു, ഡി.ടി.പി.സി ഓഫിസിനു സമീപം, അപ്ഹില്‍, മലപ്പുറം. പിന്‍ - 676505. ഫോണ്‍: 0483 2738001 തീറ്റപ്പുല്‍കൃഷിക്ക് സഹായം മലപ്പുറം: തീറ്റപ്പുല്‍കൃഷി വികസന പദ്ധതി ആനുകൂല്യത്തിന് ക്ഷീര കര്‍ഷകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ബ്ലോക്ക് തല ക്ഷീര വികസന യൂനിറ്റുകളില്‍ ജൂണ്‍ 30നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ ബ്ലോക്ക് തല ക്ഷീര വികസന യൂനിറ്റുകളില്‍നിന്ന് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.