സ്വീകരണം നൽകി

ചങ്ങരംകുളം: മുൻ ബ്രാഞ്ച് സെക്രട്ടറിയും കഴിഞ്ഞ 50 വർഷമായി കോക്കൂരിലെ സി.പി.എം നേതൃനിരയിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്തിരുന്ന ഒലിയിൽ രാജൻ കോൺഗ്രസിൽ ചേർന്നു. ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. സിദ്ദീഖ് പന്താവൂർ ഷാൾ അണിയിച്ച് സ്വീകരിച്ചു. കുഞ്ഞു കോക്കൂർ അധ്യക്ഷത വഹിച്ചു. പ്രസാദ് പ്രണവം, ഹക്കീം പേരുമുക്ക്, മാമു വളയംകുളം, അംബിക കുമാരി, അരുൺ ലാൽ കരണംകോട്, റീസ പ്രകാശ്, നിയാസ്, ബിലാൽ, ഷബീർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.