സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് കർഷക സംഗമം

കരുവാരകുണ്ട്: ജനവാസമേഖലയെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയിൽ പെടുത്തിയുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ മലയോര കർഷകർ. കോടതി വിധി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കൽക്കുണ്ടിൽ ചേർന്ന കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു. ഫാദർ ലിൻസ് മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു. കിഫ പഞ്ചായത്ത് പ്രസിഡന്റ് ആര്യാടൻ ഖാലിദ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ കുരിശുമ്മൂട്ടിൽ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷീന ജിൽസ്, ബോബി തെങ്ങുമ്മൂട്ടിൽ, ജോയ് വയലിൽ, ജോളി കട്ടിക്കാന, ജോർജ് പന്തക്കൽ, കെ. അബ്ദുറഹ്മാൻ, അബു പട്ടണം എന്നിവർ സംസാരിച്ചു. 20ന് കരുവാരകുണ്ടിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്താൻ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.