പദ്ധതി രൂപവത്​രണം: നിലമ്പൂരില്‍ വികസന സെമിനാര്‍ നടത്തി

നിലമ്പൂർ: 2022-23 വർഷത്തെ പദ്ധതി രൂപവത്​കരണവുമായി ബന്ധപ്പെട്ട് നിലമ്പൂർ നഗരസഭയിൽ വികസന സെമിനാർ സംഘടിപ്പിച്ചു. വഖഫ് ബോര്‍ഡ് ചെയര്‍മാനും മുന്‍ എം.പിയുമായ ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം അധ‍്യക്ഷത വഹിച്ചു. ഡോ. അജിത്ത് കാളിയത്ത് മുഖ്യപ്രഭാഷണം നടത്തി. ആസുത്രണസമിതി ഉപാധ‍്യക്ഷന്‍ കെ. അരുണ്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. 'ദുരന്തലഘൂകരണം' വിഷയത്തില്‍ ബിബിന്‍ പോള്‍ ക്ലാസെടുത്തു. വൈസ് ചെയര്‍പേഴ്‌സൻ അരുമ ജയകൃഷ്ണന്‍, സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്മാരായ സ്‌കറിയ കിനാംതോപ്പില്‍, സൈജി ടീച്ചര്‍, യു.കെ. ബിന്ദു, പ്രതിപക്ഷ നേതാവ് പാലൊളി മെഹബൂബ്, കൗണ്‍സിലര്‍മാര്‍, വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളായി ശ്യാമ, ഗോപിക, കുട്ടന്‍, കുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ‍്യക്ഷന്‍ പി.എം. ബഷീര്‍ സ്വാഗതവും നഗരസഭ സെക്രട്ടറി ജി. ബിനുജി നന്ദിയും പറഞ്ഞു. Nbr Photo-2 Seminar- നിലമ്പൂർ നഗരസഭ വികസന സെമിനാർ ടി.കെ. ഹംസ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.