വേദഗ്രന്ഥങ്ങളെ നിന്ദിക്കാൻ ശ്രമിക്കുന്നവരോട് സംവാദം നടത്തണം- സൗദി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ അനസി

എടവണ്ണ: വേദഗ്രന്ഥങ്ങളേയും മഹദ്​ വ്യക്​തികളെയും അപഹസിക്കാൻ ശ്രമിക്കുന്നവരോട് വൈജ്ഞാനികസംവാദം നടത്തണമെന്ന് സൗദി എംബസി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ അനസി ആവശ്യപ്പെട്ടു. കെ.എൻ.എം സംസ്ഥാന സമിതി സൗദി എംബസിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന 'ദി മെസേജ്' ബോധവത്​കരണത്തിന്റെ ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എൻ.എമ്മിന് കീഴിലെ പള്ളികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള മലയാളം, ഇംഗ്ലീഷ് ഖുർആൻ വിവരണം ചടങ്ങിൽ കൈമാറി. ജാമിഅ നദ് വിയയിൽ ആരംഭിക്കുന്ന ഖുർആൻ ഗവേഷണ കോഴ്‌സിന്റെ ലോഞ്ചിങ് അദ്ദേഹം നിർവഹിച്ചു. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, ഡോ. ഹുസൈൻ മടവൂർ, നൂർ മുഹമ്മദ് നൂർഷ, ഡോ. എ.ഐ. അബ്ദുൽ മജീദ്, എം.ടി. അബ്ദുസമദ്, സലീം സുല്ലമി, എം.എം. നദ്​വി, ഡോ. ഫസലുല്ല, അബ്ദുറഹ്മാൻ മദീനി, ആദിൽ അത്വീഫ്, അഹമദ് അനസ്, ഷുക്കൂർ സ്വലാഹി എന്നിവർ സംസാരിച്ചു. mn edvn mpg KNM NEWS 'ദി മെസേജ്' ബോധവത്​കരണത്തിന്റെ ഉദ്​ഘാടനം സൗദി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ അനസി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.