അനധികൃത മദ്യവുമായി യുവാവ് പിടിയിൽ

കാ​ളി​കാ​വ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന ദി​വ​സം വി​ൽ​ക്കു​ന്ന​തി​ന് കൊ​ണ്ടു​വ​ന്ന വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി ഷ​മീ​ർ ബാ​ബു​വി​നെ​യാ​ണ് 30 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. വെ​ന്തോ​ടം​പ​ടി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് മ​ദ്യം പി​ടി​ച്ച​ത്. ഫ​ല​പ്ര​ഖ്യാ​പ​ന​ദി​വ​സം ഡ്രൈ​ഡേ ആ​യ​തി​നാ​ൽ അ​ന്നേ​ദി​വ​സം വി​ൽ​പ​ന ന​ട​ത്താ​ൻ മ​ദ്യം അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ളി​കാ​വ് എ​ക്സൈ​സ് റേ​ഞ്ച് അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് കെ.​എം. ശി​വ​പ്ര​കാ​ശും പാ​ർ​ട്ടി​യു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് പി. ​അ​ശോ​ക്, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് കെ.​എ​സ്. അ​രു​ൺ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ കെ.​വി. വി​പി​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Youth held with illicit liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.