വീട്ടിൽനിന്ന് മൊബൈൽ ഫോൺ മോഷണം: പ്രതി അറസ്റ്റിൽ

മേ​ലാ​റ്റൂ​ർ: വീ​ട്ടി​ൽ ക​യ​റി മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​രു​വാ​ര​കു​ണ്ട് പു​ന്ന​ക്കാ​ട് സ്വ​ദേ​ശി ചെ​റു​മ​ല ഷം​സു​ദ്ദീ​നാ​ണ് (47) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 30ന് ​ചെ​മ്മാ​ണി​യോ​ട് പാ​തി​ര​ക്കു​ള​ത്ത് വീ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ന്റെ വീ​ട്ടി​ൽ​നി​ന്നാ​ണ് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യ​ത്. വീ​ടി​ന്റെ പി​റ​കു​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ അ​ക​ത്തു​ക​ട​ന്നാ​ണ് ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. വീ​ട്ടി​ലെ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ളും ക​ള​വു​പോ​യ മൊ​ബൈ​ൽ ഫോ​ണി​ന്റെ ലൊ​ക്കേ​ഷ​ൻ സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ക​ണ്ടെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​യി​ൽ​നി​ന്നും ക​ള​വു പോ​യ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്തു.

മേ​ലാ​റ്റൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എ.​സി. മ​നോ​ജ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​പ്ര​ദീ​പ്, പാ​ണ്ടി​ക്കാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​ൻ​സൂ​ർ, എ.​എ​സ്.​ഐ ഫ​ക്രു​ദീ​ൻ അ​ലി, കെ. ​വി​നോ​ദ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ വി​പി​ൻ ച​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് സു​ഹൈ​ൽ, സി.​പി.​ഒ​മാ​രാ​യ ഷി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

Tags:    
News Summary - Mobile phone stolen from house; accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.