വളാഞ്ചേരി: എസ്.എൻ.ഡി.പി യോഗം പൈങ്കണ്ണൂർ ശാഖയുടെ പുതുക്കിപ്പണിത ശ്രീനാരായണഗുരു മന്ദിരത്തിന്‍റെ ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും നടന്നു. തിരൂർ യൂനിയൻ പ്രസിഡന്‍റ് കെ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ് കെ. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ശ്രീധരൻ സ്വാഗതം പറഞ്ഞു. സാംസ്കാരിക സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ് കെ.ആർ. ബാലൻ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യാതിഥിയായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വസീമ വേളേരി, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് ഹസീന അഹമ്മദ്കുട്ടി, വാർഡ് അംഗം കെ.ടി. ഹമീദ്, പി.പി. ഗണേശൻ, മഠത്തിൽ ശ്രീകുമാർ, പി.പി. ബാലൻ, ഉണ്ണി തിരുനിലം, യോഗം ഇൻസ്പെക്ടിങ് ഓഫിസർ ഷിജു വൈക്കത്തൂർ, രാജു, ഇ.വി. മാധവി, ശ്യാമള ശശി, ബിന്ദു മണികണ്ഠൻ, സുഭാഷ് മാട്ടുമ്മൽ എന്നിവർ സംസാരിച്ചു. യൂനിയൻ സെക്രട്ടറി പൂതേരി ശിവാനന്ദൻ സ്വാഗതവും രാജൻ നന്ദിയും പറഞ്ഞു. MP VNCY 3 Minister Abdrahman.jpg : ശ്രീനാരായണഗുരു മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.