കക്കിടിപ്പുറം ഉറൂസ്

ചങ്ങരംകുളം: മതാചാര്യന്മാരെ താറടിക്കുന്നവർ സ്വയം അപഹാസ്യരാവുകയാണെന്ന് കേരള മദ്റസാധ്യാപക ക്ഷേമ ബോർഡ് ഡയറക്ടർ സിദ്ദീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു. ദലാഇൽ ഖൈറാത്ത് കാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മുസ്​ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ പേരോട് അബ്ദുറഹിമാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. കെ.പി അബ്ദുല്ലക്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. ഇമ്പിച്ചിക്കോയ തങ്ങൾ ബുഖാരി, അതാഉല്ലാ തങ്ങൾ, സാലിഹ് മുസ്​ലിയാർ, അബ്ദുൽ ബാരി സിദ്ദീഖി, അബ്ദുസ്സലാം സഅദി, ഉമർ സഖാഫി സംസാരിച്ചു. ഖുർആൻ മനഃപാഠമാക്കിയവർക്ക് സനദ് ദാനം നടത്തി. ഫോട്ടോ :-: ദലാഇൽ ഖൈറാത്ത് കാമ്പസിൽ നടന്ന കക്കിടിപ്പുറം ഉറൂസിൽ പേരോട് അബ്ദുറഹിമാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.