പെരിന്തൽമണ്ണ: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികളിൽ മാധ്യമപ്രവർത്തകരും ജനങ്ങളും കറുത്ത മാസ്കും കറുത്ത വസ്ത്രവും ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള പൊലീസ് നടപടിക്കെതിരെ പെരിന്തൽമണ്ണ നഗരസഭ മുസ്ലിം യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ നഗരത്തിൽ ബ്ലാക്ക് മാസ്ക് മാർച്ച് സംഘടിപ്പിച്ചു. കറുത്ത ഉടുപ്പും മാസ്കും ധരിച്ചാണ് പ്രകടനം നടത്തിയത്. ഇത്തരം നടപടികൾ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു. നിസാം കുന്നപ്പള്ളി, ഉനൈസ് കക്കൂത്ത്, ഹബീബ് മണ്ണേങ്ങൽ, അഫ്ഫാർ കുന്നപ്പള്ളി, അൻവർ കളത്തിൽ, സലീം താമരത്ത്, സെയ്ത് ഉമ്മർ, റഷീദ് കിഴിശ്ശേരി, ഫൈസൽ, നാസർ മേലേതിൽ, മൂസ കുറ്റീരി, കെ.എം. റാഷിഖ് സക്കീർ, അബ്ബാസ്, ഷുക്കൂർ, അൻവർ കൂരിക്കുന്ന് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ Mc pmna 5 yuthleeg black march പെരിന്തൽമണ്ണയിൽ യൂത്ത് ലീഗ് പ്രവർത്തകർ കറുത്ത വസ്ത്രമണിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.