ബോഡിഗാർഡുകളെ നിയോഗിച്ച്​ സ്വപ്​ന

* ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ന്​ ഹൈകോടതിയെ സമീപിക്കും പാലക്കാട്​: സുരക്ഷഭീഷണി നിലനിൽക്കുന്നതിനാൽ ബോഡിഗാര്‍ഡുകളെ നിയോഗിച്ച് സ്വപ്ന സുരേഷ്. സുരക്ഷക്ക്​ രണ്ട് ജീവനക്കാരെയാണ്​ നിയോഗിച്ചത്​. ഇവർ മുഴുവൻ സമയവും സ്വപ്നക്കൊപ്പമുണ്ട്​. ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കും. അതിന് മുന്നോടിയായി അവർ കൊച്ചിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. ചില പ്രമുഖ വ്യക്തികളെക്കുറിച്ച് തനിക്കറിയാവുന്ന വസ്തുതകൾ പുറത്തുവിട്ടതോടെ ജീവനുതന്നെ ഭീഷണിയുണ്ടെന്ന്​ സ്വപ്ന കോടതിയെ അറിയിക്കും. പ്രത്യേക അന്വേഷണ സംഘത്തിൽനിന്ന് തനിക്ക്​ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന്​ അവർ മാധ്യമങ്ങളോട്​ പ്രതികരിച്ചു. രഹസ്യമൊഴിയിൽ പറഞ്ഞ ചില കാര്യങ്ങൾ മാത്രമാണ് താൻ പങ്കുവെച്ചത്​. ഗൂഢാലോചനക്കോ കലാപത്തിനോ ശ്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.