ചങ്ങരംകുളം: എസ്.വൈ.എസ് എടപ്പാൾ സോൺ കമ്മിറ്റി സാന്ത്വനം വളന്‍റിയർ പരിശീലനം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി പി.പി. നൗഫൽ സഅദി കല്ലൂർമ ഉദ്ഘാടനം ചെയ്തു. സാന്ത്വനം പ്രസിഡന്‍റ് ഗഫൂർ അഹ്സനി അധ്യക്ഷത വഹിച്ചു. ജില്ല പാലിയേറ്റിവ് കെയർ കോഓഡിനേറ്റർ റശീദ് മാറഞ്ചേരി പരിശീലനത്തിന് നേതൃത്വം നൽകി. മുജീബ് സഖാഫി കോലത്ത്, കെ.പി. ഉമർ സഖാഫി, അഷ്റഫ് അൽഹസനി, റഫീഖ് കിളിയംകുന്നത്ത് എന്നിവർ സംബന്ധിച്ചു. ഫോട്ടോ എസ്.വൈ.എസ് സാന്ത്വനം പരിശീലനത്തിന് ജില്ല പാലിയേറ്റിവ് കെയർ കോഓഡിനേറ്റർ റശീദ് മാറഞ്ചേരി നേതൃത്വം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.