ലുക്കൗക്ക്​ നോട്ടീസ്​ സമരം: യൂത്ത്​ ലീഗ്​ മാർച്ചിൽ ജലപീരങ്കി

തി​രു​വ​ന​ന്ത​പു​രം: 'ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്'​ പ​തി​ക്ക​ൽ സ​മ​ര​ത്തി‍ൻെറ ഭാ​ഗ​മാ​യി യൂ​ത്ത്​ ലീ​ഗ്​ സം​സ്​​ഥാ​ന പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്തേ​ക്ക്​ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ ജ​ല​പീ​ര​ങ്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ചി​ത്ര​ങ്ങ​ളു​മാ​യാ​ണ്​ പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച്​ ന​ട​ത്തി​യ​ത്. സ​മ​രം നേ​രി​ടാ​ൻ വ​ഴു​ത​ക്കാ​ട് പൊ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന് സ​മീ​പം പൊ​ലീ​സ് ബാ​രി​ക്കേ​ഡ് കെ​ട്ടി ത​ട​ഞ്ഞു. എ​ന്നാ​ൽ, ലു​ക്കൗ​ട്ട്​ നോ​ട്ടീ​സി​ന്​ മു​ന്നി​ൽ പ​തി​ച്ച പ്ര​വ​ർ​ത്ത​ക​ർ, ബ​രി​ക്കേ​ഡ്​ മ​റി​ച്ചി​ടാ​നും ശ്ര​മം ന​ട​ത്തി. ഇ​തേ​തു​ട​ർ​ന്ന്​ പൊ​ലീ​സ്​ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്. കൂ​ട്ടം ചേ​ർ​ന്ന്​ നി​ന്ന പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി നി​ല​യു​റ​പ്പി​ച്ച​തോ​ടെ വീ​ണ്ടും ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. തു​ട​ർ​ന്നു​ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബീ​മാ​പ​ള്ളി റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഹാ​രി​സ് ക​ര​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ് പൂ​വ​ച്ച​ൽ, ട്ര​ഷ​റ​ർ ഷാ​ൻ ബീ​മാ​പ​ള്ളി, നേ​താ​ക്ക​ളാ​യ പാ​ച്ച​ല്ലൂ​ർ നു​ജ്മു​ദ്ദീ​ൻ, ഡി. ​നൗ​ഷാ​ദ്, ഷ​മിം വ​ള്ള​ക്ക​ട​വ്, സി​ദി​ഖ് വി​ഴി​ഞ്ഞം, മു​ഹ​മ്മ​ദ് ലെ​യ്സ​ൽ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നാ​രോ​പി​ച്ച് ജി​ല്ല പൊ​ലീ​സ് ആ​സ്ഥാ​ന​ങ്ങ​ളി​ൽ യൂ​ത്ത് ലീ​ഗ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പ​തി​ക്ക​ൽ സ​മ​രം ന​ട​ത്തി​യി​രു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.