കാരത്തൂർ: കൈനിക്കര അങ്ങാടിയിലെ ട്രാൻസ്ഫോർമറിൽ മാറ്റി സ്ഥാപിച്ചിട്ടുള്ള ഫ്യൂസുകൾക്ക് ഉടൻ കമ്പിവേലി കെട്ടി സുരക്ഷ ഉറപ്പാക്കണമെന്ന് കൈനിക്കര മേഖല മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കൈനിക്കര എൽ.പി സ്കൂൾ, മദ്രസ, അറബിക് കോളജ്, ജുമാമസ്ജിദ് എന്നിവിടങ്ങളിലേക്ക് നടന്നു പോകുന്നവർക്കും മറ്റ് വഴിയാത്രികർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് ഫ്യുസുകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. എം.കെ. കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് എം.പി. ജംഷീർ ഉദ്ഘാടനം ചെയ്തു. കെ.കെ. കുഞ്ഞിമോൻ, എം. ബാവ, സി. ഇസ്മായിൽ, ടി.പി. സൈതാലിക്കുട്ടി, എം. ഹമീദ്, കെ.പി. ആരിഫ്, എം. മാനു, എം.പി. ഉമ്മർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. കുഞ്ഞിപ്പ (പ്രസി.), മദുക്കൽ മാനു, പാറമ്മൽ മജീദ് (വൈ. പ്രസി.), കെ.കെ. റഷീദ് (ജന. സെക്ര.), ടി.പി. സൈതാലിക്കുട്ടി (വർക്കിങ് സെക്ര.), കെ.വി. ഹമീദ്, തയ്യിൽ റസാഖ് (സെക്ര.), എം.പി. ഉമ്മർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.