മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം -ഷാഫി പറമ്പിൽ

പാലക്കാട്​: സ്വപ്​ന സു​രേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനവും സംസ്ഥാന സർക്കാറിന്‍റെ വെപ്രാളവുമാണ്​ പ്രശ്നം വഷളാക്കുന്നതെന്ന്​ യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന പ്രസിഡന്‍റ്​ ഷാഫി പറമ്പിൽ എം.എൽ.എ. ആദ്യമായാണ്​ ഇത്ര ഗൗരവമുള്ള ആരോപണം ഒരു മുഖ്യമന്ത്രിക്കെതിരെ വരുന്നത്​. ജനങ്ങളുടെ സംശയം ദൂരീകരിക്കാൻ​ വാ തുറക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്​. സ്വർണക്കടത്തിൽ ഹൈകോടതി മേൽനോട്ടത്തിൽ കൃത്യമായ ​അന്വേഷണം നടത്തണം. തെക്കുവടക്ക്​ നടക്കുന്ന കേ​ന്ദ്ര ഏജൻസികൾ സി.പി.എമ്മുമായി ഒത്തുകളിക്കുകയാണ്​. ബി.ജെ.പി വിരുദ്ധതക്ക്​ കോടിയേരിയുടെ സർട്ടിഫിക്കറ്റ്​ കോൺഗ്രസിന്​ ആവശ്യമില്ലെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.