എരുമപ്പെട്ടി: മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കാണിപ്പയ്യൂർ വില്ലേജ് ചെമ്മണ്ണൂർ മേഞ്ചേരി അജിതയെയാണ് (50) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പന്നിത്തടം തെക്കേക്കര സിൻഡിക്കേറ്റ് എന്ന പണ്ടം പണയ സ്ഥാപനത്തിലാണ് ഇവർ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ആറ് വളകളാണ് പണയം വെക്കാൻ ഉപയോഗിച്ചത്. മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന സംഘത്തെക്കുറിച്ച് പൊലീസ് നേരത്തേ ജാഗ്രത നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം വൈകീട്ട്, സ്ത്രീ കൊണ്ടുവന്ന വളകൾ മുക്കുപണ്ടമാണെന്ന് പരിശോധനയിൽ ഉടമ എഡിസൺ തിരിച്ചറിഞ്ഞത്. തുടർന്ന് ഇദ്ദേഹം പൈസ എടുത്തുവരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീയെ സ്ഥാപനത്തിൽ ഇരുത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജിന്‍റെ നേതൃത്വത്തിലെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന സംഘത്തിൽ ഉൾപ്പെട്ട ആളാണ് പ്രതിയെന്നാണ് പൊലീസിന്‍റെ നിഗമനം. വാക്കാഞ്ചേരി കോടതിയിൽ ഹാജറാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുവരുന്നു. TCT ERMPT 1 പടം: മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി അജിത (50)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.