ബ്ലോക്ക്​തല ആരോഗ്യമേള ജില്ലതല ഉദ്​ഘാടനം

മലപ്പുറം: ആയുഷ്മാൻ ഭാരത്​ ഹെൽത്ത്​ ആൻഡ്​ വെൽനെസ്​ സെന്‍റർ നാലാം വാർഷികാഘോഷ ഭാഗമായി ജില്ലയിലെ ബ്ലോക്ക്​ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ആരോഗ്യമേളകൾ നടത്തുന്നു. മേളയുടെ ജില്ലതല ഉദ്​ഘാടനം ശനിയാഴ്ച​ മലപ്പുറം ടൗൺഹാളിൽ മന്ത്രി വി. അബ്​ദുറഹ്മാൻ നിർവഹിക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂൺ ഒമ്പത്​, പത്ത്​, 11 തീയതികളിലായി ജില്ലയിലെ വിവിധ ബ്ലോക്ക്​ പഞ്ചായത്തുകളിലായി വാർഷികാഘോഷം നടക്കും. മലപ്പുറം ബ്ലോക്കിന്​ കീഴിൽ നടക്കുന്ന പരിപാടിയിലാണ്​ ജില്ലതല ഉദ്​ഘാടനം നിർവഹിക്കുക. ആരോഗ്യസേവനങ്ങൾ, വിവിധ ആരോഗ്യ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകൾ, വിവിധ വകുപ്പുകളുടെ ​പ്രദർശന സ്റ്റാളുകൾ, യോഗ പരിശീലനം, മെഡിക്കൽ ക്യാമ്പ്​, ആരോഗ്യസന്ദേശയാത്രകൾ, കലാകായിക പരിപാടികൾ, മത്സര പരിപാടികൾ, വിളംബരജാഥ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. വിവിധ സർക്കാർ വകുപ്പുകളുടെ 25 സ്റ്റാളുകളാണ്​ പ്രദർശനത്തിനുണ്ടാകുക. ശനിയാഴ്ച രാവിലെ 8.30ന്​ ജില്ല പഞ്ചായത്ത് ഓഫിസിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ടൗൺഹാളിൽ സമാപിക്കും. തുടർന്ന്​ നടക്കുന്ന ഉദ്​ഘാടന ചടങ്ങിൽ ഡോ. എം.പി. അബ്​ദുസ്സമദ്​ സമദാനി എം.പി മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ മലപ്പുറം ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡന്‍റ്​ കാരാട്ട്​ അബ്​ദുറഹ്മാൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക, ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ പി. രാജു, ബ്ലോക്ക്​ മെഡിക്കൽ ഓഫിസർ ഡോ. ടി.വി. ബിന്ദു, ബി.ഡി.ഒ കെ.എം. സുജാത എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.