മകയിരം ഞാറ്റുവേല നാളെ എത്തും

തിരുനാവായ: ഇടവപ്പാതിയിൽ ശക്തമായ മഴ ലഭിക്കുമെന്ന് പഴമക്കാരും കർഷകരും വിശ്വസിച്ചിരുന്ന മകയിരം ഞാറ്റുവേല ബുധനാഴ്ചയെത്തുന്നു. മകയിരത്തിൽ മഴ മതിമറന്ന് പെയ്യുമെന്നാണ് പ്രായമായവർ പറഞ്ഞിരുന്നത്. ഇത്തവണ ഇടവപ്പാതിയെത്തി ഒരാഴ്ച പിന്നിട്ടിട്ടും മഴ വിട്ടുനിൽക്കുന്നതിനാൽ മകയിരത്തിന്‍റെ കാര്യത്തിലും സംശയം ബാക്കിയാണ്​. അതേസമയം, കാലവർഷാരംഭത്തിനുമുമ്പുതന്നെ ഇത്തവണ കനത്ത മഴ കനിഞ്ഞ് ജലാശയങ്ങൾ നിറയുകയും ജലദൗർലഭ്യത്തിന് പരിഹാരമാവുകയും ചെയ്തതിനാൽ മഴ ഇനി അൽപം വൈകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.