പെരിന്തൽമണ്ണ: കുന്നപ്പള്ളി എ.എം.എൽ.പി സ്കൂൾ പുതിയ ബ്ലോക്ക് നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക റഹ്‌ന ബീഗം, വാർഡ് കൺസിലർമാരായ ആരിഫ് പത്തത്ത്, ഷാഹുൽ ഹമീദ്, അധ്യാപകരായ എൽസി, എ.കെ. അബ്ദുസ്സലാം, മാനേജർ പി. അബ്ദുസ്സമദ്, മുഹ്സിൻ എന്നിവർ സംസാരിച്ചു. ഫോട്ടോ Mc pmna 3 kettidam udgadanam കുന്നപ്പള്ളി എ.എം.എൽ.പി സ്കൂൾ കെട്ടിടം നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു സൗജന്യ പി.എസ്.സി പരിശീലനം പെരിന്തൽമണ്ണ: സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പെരിന്തൽമണ്ണ ബൈപാസ് ബസ്സ്റ്റാൻഡിലെ ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന ആറുമാസത്തെ സൗജന്യ പി.എസ്.സി പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ബാങ്കിങ് തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. റെഗുലർ, ഹോളിഡേ ബാച്ചുകൾ ലഭ്യമാണ്. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് കോപ്പി, ആധാർ കാർഡ് കോപ്പി, രണ്ട് പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഓഫിസിൽ ജൂൺ 20നകം നേരിട്ട് അപേക്ഷിക്കണം. ഫോൺ: 8301071846, 9388000001, 9895662121.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.