ആവേശത്തിമർപ്പിൽ പുതിയ അധ്യയന വർഷത്തേക്ക്

ആവേശത്തിമർപ്പിൽ പുതിയ അധ്യയനവർഷത്തേക്ക് എ.ആർ നഗർ: മഴ മാറിനിന്ന സ്കൂൾ മുറ്റത്ത് ആദ്യക്ഷരം നുകരാനെത്തിയ കുരുന്നുകൾക്ക് ഹൃദ്യമായ വരവേൽപ്പ്. ഇരുമ്പുചോല എ.യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ ബാന്‍റ്​ വാദ്യങ്ങളുടെ അകമ്പടി കൂടിയായതോടെ ആവേശം വാനോളമെത്തി. കുട്ടികൾക്ക് ഒരുക്കിയ അക്ഷര പാർക്കും സെൽഫി കോർണറും കുട്ടികളെ ഏറെ ആകർഷിച്ചു. അബ്ദുറഹിമാൻ നഗർ സർവിസ് സഹകരണ ബാങ്ക് കുട്ടികൾക്കെല്ലാം പഠന കിറ്റ് നൽകി. എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ റഷീദ് ചെമ്പകത്ത് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി: തൃക്കുളം ഗവ. ഹൈസ്കൂളിൽ നഗരസഭ സ്ഥിരം അധ്യക്ഷൻ ബാവ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുകയൂർ ഗവ. എൽ.പി സ്കൂളിൽ ഹസ്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.