അരീക്കോട്: മദ്റസാപഠനം മൂല്യബോധവും സഹിഷ്ണുതയുമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ സഹായിക്കുന്നുവെന്ന് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. ഹുസൈൻ മടവൂർ. മദ്റസകളിൽ എന്ത് പഠിപ്പിക്കുന്നുവെന്ന് ആർക്കും പരിശോധിക്കാവുംവിധം സുതാര്യമാണെന്നിരിക്കെ മദ്റസകളിൽ തീവ്രവാദം പഠിപ്പിക്കുന്നുവെന്ന പ്രചാരണം തള്ളിക്കളയാൻ മതേതരവിശ്വാസികൾ മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് സംസ്ഥാന മദ്റസ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് സംഘടിപ്പിക്കുന്ന 'ധാർമിക വിദ്യാഭ്യാസം, കരുതലിന് കൈകോർക്കാം' കാമ്പയിനിന്റെ പ്രഖ്യാപനം കെ.എൻ.എം വൈസ് പ്രസിഡന്‍റ് പ്രഫ. എൻ.വി. അബ്ദുറഹ്മാൻ നിർവഹിച്ചു. വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ. പി.പി. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. എം.ടി. അബ്ദുസ്സമദ് സുല്ലമി, ടി. യൂസുഫലി സ്വലാഹി, സി. സുഊദ് മാസ്റ്റർ, അബൂബക്കർ നന്മണ്ട, ടി. അബ്ദുൽ അസീസ് സുല്ലമി, എ. അബ്ദുസ്സലാം, നൗഷാദ് ഉപ്പട എന്നിവർ സംസാരിച്ചു. ME ARKD KNM NEWS കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് സംസ്ഥാന മദ്റസാ പ്രവേശനോത്സവം കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.