മഞ്ചേരി: ഗവ. മെഡിക്കൽ കോളജിന് സൗജന്യനിരക്കിൽ ആവശ്യമായ സ്ഥലം വിട്ടുനൽകാൻ ഉടമകൾ തയാറായിരിക്കെ കോടികൾ മുടക്കി സ്ഥലം വാങ്ങുന്നതിനെതിരെ യു.ഡി.എഫ് പ്രതിഷേധം. നിലവിലെ മെഡിക്കൽ കോളജിന് സമീപം സ്ഥലം എടുക്കുന്നത് ആരുടെ താൽപര്യം സംരക്ഷിക്കാനാണ്. ജനറൽ ആശുപത്രി നിലവിലെ മെഡിക്കൽ കോളജ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിലനിർത്തി മഞ്ചേരി ടൗണിൽനിന്ന് നാല് കിലോമീറ്റർ ദൂരപരിധിയിൽ 25 ഏക്കർ സ്ഥലം സൗജന്യമായും ബാക്കി 25 ഏക്കർ സർക്കാർ നിശ്ചയിക്കുന്ന വിലക്കും ലഭ്യമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളജ് ഈ സ്ഥലത്ത് നിർമിക്കാൻ സർക്കാർ തയാറാകണം. ഹനീഫ പുല്ലൂർ അധ്യക്ഷത വഹിച്ചു. റഷീദ് പറമ്പൻ, വല്ലാഞ്ചിറ മുഹമ്മദലി, ചീരാന്തൊടി അസീസ്, കണ്ണിയൻ അബൂബക്കർ, വി.എം. സുബൈദ, അഡ്വ. ബീന ജോസഫ്, വി.പി. ഫിറോസ്, വല്ലാഞ്ചിറ ഹുസൈൻ, മജീദ് വല്ലാഞ്ചിറ, മജീദ് മാസ്റ്റർ, മരുന്നൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.