അടച്ചിട്ട ഹോട്ടലിൽ മോഷണം: കാൽ ലക്ഷം രൂപ കളവ് പോയി

കാഞ്ഞിരപ്പുഴ: അടച്ചിട്ട ഹോട്ടൽ കുത്തിതുറന്ന് ഏകദേശം കാൽ ലക്ഷം രൂപ മോഷണം പോയതായി പരാതി.കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരത്തുള്ള നവാസിൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് കളവ് നടന്നത്. ഹോട്ടലിൻ്റെ ഷട്ടർ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്.തിങ്കളാഴ്ച രാത്രി 10 മണിക്ക് ശേഷം കട പൂട്ടി പോയ ശേഷമാണ് സംഭവം.മണ്ണാർക്കാട് പൊലീസ് സ്ഥലത്തെത്തി.സംഭവത്തിൻ്റെ സി.സി.ടി.വി.ദൃശ്യങ്ങൾ ലഭിച്ചു.പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. പടം ) KL KD Kanjiram കാഞ്ഞിരത്ത് ഹോട്ടലിലെ മോഷണത്തിൻ്റെ സി.സി.ടി.വി.ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.