ചങ്ങണംകുന്ന് കോളനിയിലെ മണ്ണ് നീക്കിത്തുടങ്ങി

കാളികാവ്: മണ്ണിടിഞ്ഞു വീടുകൾ ഭീഷണിയിലായ അടക്കാക്കുണ്ട് ചങ്ങണംകുന്ന് കോളനിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണ് നീക്കംചെയ്യൽ തുടങ്ങി. കഴിഞ്ഞ ദിവസം കനത്ത മഴയിലാണ് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞത്. ദുരന്തത്തിന് കാതോർത്തു നിൽക്കുന്ന അടക്കാക്കുണ്ട് ചങ്ങണംകുന്ന് കോളനിയിൽ സുരക്ഷാഭിത്തി കെട്ടണമെന്ന ആവശ്യമുയർന്നു. ചങ്ങണംകുന്ന് കോളനിയിൽ മണ്ണ് ഇടിഞ്ഞ് മൂന്നു വീടുകളാണ് തകർച്ചഭീഷണിയിൽ ആയിരിക്കുന്നത്‌. വ്യാഴാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. വെള്ളിലാംകുന്നൻ സുരയ്യയുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞത്. തൊട്ടുമുകളിലെ ഐക്കര തെക്കേൽ ഉഷയുടെ വീട്ടുമുറ്റം ഇടിഞ്ഞ് സുരയ്യയുടെ വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞതോടെ ഉഷയുടെ വീടും മറിഞ്ഞുവീഴുമോ എന്ന ഭീതിയിലാണ് ഇരു കുടുംബങ്ങളും. താഴെയുള്ള വെള്ളിലാംകുന്നൻ ഉമ്മുസൽമയുടെ വീടിനോട് ചേർന്ന ഭാഗത്ത് മണ്ണിനടിയിൽ വിള്ളൽ കാണപ്പെട്ടിട്ടുണ്ട്. ഏത് സമയവും ഇടിച്ചിലുണ്ടാകാൻ സാധ്യതയുണ്ട്. കനത്ത മഴയെ തുടർന്ന് കോളനിയുടെ മുകൾഭാഗത്തെ മലയുടെ മുകളിൽനിന്ന്​ കുത്തിയൊലിച്ചെത്തിയ വെള്ളം വീടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങിയതാണ് മണ്ണിടിച്ചിലുണ്ടാകാൻ കാരണമായത്. വളരെ അപകടകരമായ നിലയിൽ കഴിയുന്ന നിരവധി കുടുംബങ്ങളാണ് ചങ്ങണംകുന്ന് കോളനിയിൽ കഴിയുന്നത്. പടം ചങ്ങണംകുന്ന് കോളനി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.