എടവണ്ണ: ചാലിയാർ പുഴയിൽ പുള്ളിമാന്റെ ജഡം കണ്ടെത്തി. എടവണ്ണ സീതിഹാജി പാലത്തിന് സമീപത്താണ് പുള്ളിമാനെ ചത്ത നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മീൻ പിടിക്കാൻ എത്തിയ കുട്ടികളാണ് പുള്ളിമാന്റെ ജഡം പുഴയിൽ കണ്ടത്. തുടർന്ന് എടവണ്ണയിലെ എമർജൻസി റെസ്ക്യൂ അംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. ഇവർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനപാലകരും സംഭവസ്ഥലത്തെത്തി പുള്ളിമാനിനെ പുഴയിൽനിന്ന് കരക്ക് എത്തിച്ച് പരിശോധന നടത്തി. ഏകദേശം മൂന്നുമാസം പ്രായം തോന്നിക്കുന്ന പുള്ളിമാന്റെ ജഡമാണെന്നും ഏകദേശം 10 ദിവസം പഴക്കമുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എടക്കോട് ഫോറസ്റ്റ് സ്റ്റേഷനിലെ എസ്.എഫ്.ഒ ഫിറോസ് ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ടി.പി. ദിലീപ്, ഹബീബുദ്ദീൻ, അബ്ദുറഹ്മാൻ, ഡ്രൈവർ ഷറഫുദ്ദീൻ എന്നിവരെത്തി പുള്ളിമാനെ പുറത്തെത്തിച്ച് പരിശോധനകൾക്ക് ശേഷം തുടർനടപടികൾക്കായി വനംവകുപ്പ് ഓഫിസിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനുശേഷം ജഡം സംസ്കരിക്കും. MN EDVN DEEAR NEWS എടവണ്ണ ചാലിയാർ പുഴയിൽ കണ്ടെത്തിയ പുള്ളിമാന്റെ ജഡം വനപാലകർ എത്തി പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.