വടക്കേക്കാട്: വൈലത്തൂർ എ.എം.എൽ.പി സ്കൂളിൽനിന്ന് വിരമിച്ച പ്രധാനാധ്യാപകൻ എ.കെ. സലിംകുമാറിന് അധ്യാപക രക്ഷാകർതൃ ദിനവും എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എസ്.കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം റഹിം വീട്ടിപ്പറമ്പിൽ ഉപഹാരങ്ങൾ നൽകി. മികച്ച വിദ്യാർഥികൾക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഫസലുൽ അലി സമ്മാനം നൽകി. എ.ഇ.ഒ അനിൽകുമാർ ഫോട്ടോ അനാച്ഛാദനം ചെയ്തു. ആദ്യകാല വിദ്യാർഥികളെയും പ്രദേശത്തെ മുഖ്യകർഷകൻ കൊടവനയിൽ മുഹമ്മദുകുട്ടിയെയും ആദരിച്ചു. വടക്കേക്കാട് പൊലീസ് എസ്.എച്ച്.ഒ അമൃത രംഗൻ ലഹരിക്കെതിരെ സന്ദേശം നൽകി. മാനേജർ എ.വി. കയ്യു, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ നബീൽ, വാർഡ് അംഗം ശിജില, തളിയിൽ അബൂബക്കർ, ടി.എ. ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. ആർ.കെ. ഷക്കീല സ്വാഗതവും ഷഹിത നന്ദിയും പറഞ്ഞു. വിദ്യാർഥികളും പൂർവ വിദ്യാർഥികളും കലാപരിപാടികൾ അവതരിപ്പിച്ചു. നൗഷാദ് നയിച്ച 'മധുരിക്കും ഓർമകൾ' സായാഹ്ന സംഗീതവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.