മലപ്പുറം: കെ.എസ്.യു ജില്ല പ്രസിഡന്‍റ് ഹാരിസ് മുതൂർ രാജിവെച്ചു. അഞ്ച് വർഷം മുമ്പാണ് ഇദ്ദേഹം ചുമതലയേറ്റത്. രണ്ട് വർഷം കൂടുമ്പോഴാണ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്. പുനഃസംഘടന നീണ്ടുപോയതിനാലാണ് രാജിവെക്കുന്നതെന്നും പുതിയ നേതൃത്വം വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സഹപ്രവർത്തകരുടെയും യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും പ്രവാസി സുഹൃത്തുക്കളുടെയും പിൻബലത്തോടെ നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞെങ്കിലും പുനഃസംഘടന നീണ്ടുപോയതിനാൽ കഴിവുറ്റ നിരവധി പേർക്ക് നേതൃനിരയിലേക്ക് കടന്നുവരാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.