പെരിന്തൽമണ്ണ: സർക്കാർ വകുപ്പുകളിലെ കരാർ നിയമനം വർഷംതോറും പുതുക്കാൻ നിയന്ത്രണമേർപ്പെടുത്തിയിട്ടും പതിവുരീതിക്ക് മാറ്റമില്ല. പരമാവധി ഒരു വർഷം കരാർ നിയമനം നൽകാനും അനിവാര്യമെങ്കിൽ വകുപ്പുമേധാവിയുടെ അനുമതിയോടെ ഒരു വർഷംകൂടി പുതുക്കാനുമാണ് 2019 ജൂലൈയിൽ ധനവകുപ്പ് അനുമതി നൽകിയിരുന്നത്. മൂന്നാം വർഷവും കരാർ നീട്ടണമെങ്കിൽ സർക്കാറിന്‍റെ മുൻകൂർ അനുമതി വേണമെന്നും നിർദേശിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലും ആരോഗ്യ സ്ഥാപനങ്ങളിലുമാണ് പലരും താൽക്കാലിക നിയമനം നേടി വർഷങ്ങളായി സേവനം ചെയ്യുന്നത്. ഇതിൽ ആരോഗ്യവകുപ്പിൽ ജില്ല, താലൂക്ക് ആശുപത്രികളിൽ കരാർ നിയമനങ്ങൾ മിക്കതും എൻ.ആർ.എച്ച്.എം, സമഗ്ര ആരോഗ്യ ഇൻഷുറൻസ് എന്നിവ വഴിയാണ്. ഇവിടങ്ങളിൽ നൽകുന്ന സേവനം നിർത്താനുമാവില്ല. ഈ സ്ഥാപനങ്ങളിൽ ആനുപാതികമായി തസ്തിക സൃഷ്ടിക്കാനുള്ള ശ്രമവുമില്ല. ഇവക്കു പുറമെ തസ്തിക സൃഷ്ടിക്കാതെ വർഷങ്ങളായി താൽക്കാലികക്കാരെ വെച്ച് പ്രവർത്തനം നടത്തുന്ന വകുപ്പുകളുമുണ്ട്. ഏത് കരാർ നിയമനവും മുൻകൂർ അനുമതിയോടെ മാത്രമേ നടത്താവൂ. കേന്ദ്രസർക്കാർ വകുപ്പുകളിലെ കരാർ നിയമനത്തിനും ഇത് അനിവാര്യമാണ്. തസ്തിക നിലവിലില്ലെങ്കിലും മുൻകൂർ അനുമതി വേണം. തസ്തിക നിലവിലുണ്ടെങ്കിൽ പരമാവധി 90 ദിവസത്തേക്കു മാത്രമേ നിയമനം നൽകാവൂവെന്നും ധനവകുപ്പ് നിഷ്കർഷിച്ചിട്ടുണ്ട്. 90 ദിവസത്തെ നിയമനം നൽകി കരാർ പൂർത്തിയായാൽ ഒരു ദിവസത്തെ ഇടവേളക്കുശേഷം മറ്റുള്ളവർക്ക് അവസരം നൽകാതെ, ഇതേ ഉദ്യോഗാർഥികൾക്ക് അഭിമുഖം കൂടാതെ വീണ്ടും നിയമനം നൽകിവരുകയാണ് നിലവിൽ. ഇ. ഷംസുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.