ഗുരുവായൂര്‍: കോവിഡ് കാലത്ത് ഇളവ് വന്നിരുന്ന പ്ലാസ്റ്റിക് കാരിബാഗ് നിരോധനവും പുനരുപയോഗമില്ലാത്ത ഗ്ലാസുകളും പ്ലേറ്റുകളും അടക്കമുള്ളവയുടെ നിരോധനവും ജൂൺ അഞ്ച് മുതല്‍ നഗരസഭയില്‍ കര്‍ശനമായി നടപ്പാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. പത്ത് വര്‍ഷം മുമ്പ് തന്നെ നഗരസഭയില്‍ എല്ലാത്തരം പ്ലാസ്റ്റിക് കാരിബാഗുകളും നിരോധിച്ചിരുന്നു. 2020 ജനുവരി ഒന്ന് മുതല്‍ സംസ്ഥാന സര്‍ക്കാറും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന കാരിബാഗ്, പാത്രം, കുപ്പികള്‍ എന്നിവയുടെ ഉല്‍പ്പാദനവും വിതരണവും ഉപഭോഗവും നിരോധിച്ചിരുന്നു. എന്നാല്‍, കോവിഡ് വ്യാപനത്തോടെ നിരോധനം ശക്തമായി നടപ്പാക്കിയിരുന്നില്ല. പരിസ്ഥിതി ദിനം മുതല്‍ നിരോധനം ശക്തമാക്കാനാണ് നഗരസഭയുടെ തീരുമാനം. ഇക്കാര്യത്തില്‍ വ്യാപാരികള്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.