സ്മാർട്ട് അംഗൻവാടി കെട്ടിട നിർമാണോദ്ഘാടനം

ചേർപ്പ്: പാറളം പഞ്ചായത്ത് ശാസ്താംകടവിൽ 68ാം നമ്പർ സ്മാർട്ട് അംഗൻവാടി കെട്ടിടത്തിന്‍റെ നിർമാണോദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. 2020-21ലെ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് തുക ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി വിനയൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷീന പറയങ്ങാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എ.കെ. രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ജെറി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ സിബി സുരേഷ്, സുമിത സുബാഷ്, അനിത പ്രസന്നൻ, സ്മിനു മുകേഷ്, ജെയിംസ് പോൾ, വിദ്യ നന്ദനൻ എന്നിവർ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സൂര്യമോൾ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.