ഉടുമ്പ് ഇറച്ചി സൂക്ഷിച്ച കേസിൽ തടവും പിഴയും

മഞ്ചേരി: അകമ്പാടം എടക്കാട് റിസർവ് വനത്തിൽ ഉടുമ്പിനെ വേട്ടയാടി ഇറച്ചിയാക്കിയ​ കേസിൽ പ്രതിക്ക് മൂന്നുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. നരിപ്പറമ്പ് എരഞ്ഞിമങ്ങാട് എളവണ്ണ പ്രദീപിനെയാണ് (കുഞ്ഞാൻ -36) ഫോറസ്റ്റ് മജിസ്ട്രേറ്റ്​ സിതാര ഷംസുദ്ദീൻ ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. അകമ്പാടം ഫോറസ്റ്റ് റേഞ്ച് ഓഫിസർ ചാർജ് ചെയ്ത കേസിലാണിത്. 2013 ആഗസ്റ്റ് 16നായിരുന്നു സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.