തിരൂരങ്ങാടി: ഈ വർഷം പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്ക് തിരൂരങ്ങാടി നഗരസഭയും ആക്‌സിഡന്റ് റെസ്ക്യൂ 24x7ഉം തിരൂരങ്ങാടി താലൂക്ക് ട്രോമാകെയറും സംയുക്തമായി സംഘടിപ്പിച്ചു. കൂരിയാട് ജെംസ് പബ്ലിക് സ്കൂളിൽ നടക്കുന്ന പത്ത് ദിവസത്തെ ക്യാമ്പ് നഗരസഭ വൈസ് ചെയർപേഴ്സൻ സി.പി. സുഹറാബി ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സി.പി. ഇസ്മാഈൽ, ഇഖ്‌ബാൽ കല്ലുങ്ങൽ, ഇ.പി. ബാവ, വഹീദ ചെമ്പ, സുജിനി മുളമുക്കിൽ, കൗൺസിലർമാരായ സമീന മൂഴിക്കൽ, മുസ്തഫ പാലാത്ത്, ആയിഷുമ്മു വെള്ളാനവളപ്പിൽ, സുലൈഖ, സോന രതീഷ്, അരിമ്പ്ര മുഹമ്മദലി, സി.എം. സൽമ, ആരിഫ വലിയാട്ട്, മെഹബൂബ്, അജാസ്, ട്രോമാകെയർ ആക്‌സിഡന്റ് റെസ്ക്യൂ വളന്റിയർമാർ എന്നിവർ സംബന്ധിച്ചു. പത്താം ക്ലാസ് കഴിഞ്ഞ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണ് നീന്തൽ പരിശീലനം. പരിശീലനം പൂർത്തിയാക്കിയവർക്ക് നഗരസഭയിൽനിന്ന് സർട്ടിഫിക്കറ്റും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.