ഹജ്ജ്​: കുറഞ്ഞ നിരക്ക്​ മുംബൈയിൽ, കൂടുതൽ ഗുവാഹതിയിൽ

നിരക്ക്​ 3,76,150 മുതൽ 4,39,500 വരെ കരിപ്പൂർ: കേന്ദ്ര ഹജ്ജ്​ കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന്​ ഏറ്റവും കുറഞ്ഞ നിരക്ക്​ മുംബൈയിൽനിന്ന്​ പുറപ്പെടുന്നവർക്ക്​. ഇന്ത്യയിൽനിന്ന്​ ഇത്തവണ 10 വിമാനത്താവളങ്ങളിൽനിന്നാണ്​ സർവിസുകളുള്ളത്​. ഇതിൽ മുംബൈയിൽനിന്ന്​ പുറപ്പെടുന്നവർക്കാണ്​ ഏറ്റവും കുറഞ്ഞ നിരക്ക്​ -3,76,150 രൂപ. ഉയർന്ന നിരക്ക്​ ഗുവാഹതിയിൽനിന്നാണ്​. 4,39,500 രൂപയാണ്​ ഇവിടെനിന്നുള്ള നിരക്കായി കേന്ദ്ര ഹജ്ജ്​ കമ്മിറ്റി നിശ്ചയിച്ചത്​. മറ്റിടങ്ങളിൽനിന്നുള്ള നിരക്ക്​: അഹ്​മദാബാദ്​ -3,78,100, ​കൊച്ചി -3,84,200, ഡൽഹി -3,84,200, ഹൈദരാബാദ്​ -3,89,450, ലഖ്നോ -3,90,350, ബംഗളൂരു -3,99,050, കൊൽക്കത്ത -4,14,200, ശ്രീനഗർ -4,23,000. ഏറ്റവും ഉയർന്ന വിമാന നിരക്കും ഗുവാഹതിയിലാണ് ​-1,36,185. മറ്റിടങ്ങളിൽനിന്നുള്ള നിരക്ക്​: മുംബൈ -72,804, അഹ്​മദാബാദ്​ -74,785, ​​കൊച്ചി -80,874, ഡൽഹി -85,457, ഹൈദരാബാദ്​ -86,129, ലഖ്​നോ -87,008, ബംഗളൂരു -95,705, ​കൊൽക്കത്ത -1,10,853, ശ്രീനഗർ -1,19,672. മൊത്തം തുകയിൽനിന്ന്​ 43,260 രൂപ (2,100 റിയാൽ) തീർഥാടകർക്ക്​ ചെലവിലേക്കായി യാത്ര പുറപ്പെടുന്ന വേളയിൽ വിമാനത്താവളങ്ങളിൽനിന്ന്​ തുക നൽകും. തെരഞ്ഞെടുക്കപ്പെട്ടവർ മേയ്​ 31നകം പണം അടക്കണ​മെന്ന്​ സംസ്ഥാന ഹജ്ജ്​ കമ്മിറ്റി അധികൃതർ അറിയിച്ചു. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക്​ റഫറൻസ്​ നമ്പർ രേഖപ്പെടുത്തിയ പേമെന്‍റ്​ സ്ലിപ്​ ഉപയോഗിച്ച്​ എസ്​.ബി.ഐ, യൂനിയൻ ബാങ്ക്​ ശാഖയിലാണ്​ പണം അടക്കേണ്ടത്​. പണം അടച്ചതിന്‍റെ പേ ഇൻ സ്ലിപ്പിന്‍റെ ഹജ്ജ്​ കമ്മിറ്റിക്കുള്ള കോപ്പി കേരള സംസ്ഥാന ഹജ്ജ്​ കമ്മിറ്റി, ഹജ്ജ്​ ഹൗസ്​, കാലിക്കറ്റ്​ എയർപോർട്ട്​ പി.ഒ, മലപ്പുറം 673647 എന്ന വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക്​: 04832710717, 04832717572.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.