സി.പി.ഐയിൽ ചേർന്നവർക്ക് സ്വീകരണം

മലപ്പുറം: തിരൂരങ്ങാടി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന്​ സി.പി.ഐയിൽ ചേർന്നവർക്കുള്ള സ്വീകരണ പരിപാടി 28ന് വൈകീട്ട്​ നാലിന്​ പരപ്പനങ്ങാടിയിൽ നടക്കുമെന്ന് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് മുൻ നേതാവുകൂടിയായ നിയാസ് പുളിക്കലകത്തിന്‍റെ നേതൃത്വത്തിൽ 200 കുടുംബങ്ങൾ സി.പി.ഐയിൽ ചേർന്നതായാണ്​ നേതാക്കൾ അവകാശപ്പെടുന്നത്. സ്വീകരണ സമ്മേളനം സി.പി.ഐ സസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്വീകരണ സമ്മേളനത്തിന്‍റെ ഭാഗമായി 'ഫാഷിസ്റ്റ് ഇന്ത്യയിൽ മതന്യൂനപക്ഷവും പിന്നാക്കവിഭാഗവും' സെമിനാർ പരപ്പനങ്ങാടി പയനിങ്ങൽ ജങ്ഷനിൽ നടക്കും. നേതാക്കളായ അജിത്ത് കൊളാടി, എ.പി. അഹമ്മദ്, അഡ്വ. കെ.കെ. സമദ് എന്നിവർ സംബന്ധിക്കും. തുടർന്ന് സ്വീകരണ സമ്മേളനത്തിൽ പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ, ഹൗസിങ് ബോർഡ് ചെയർമാൻ പി.പി. സുനീർ, സി.പി.ഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ജില്ല എക്സിക്യൂട്ടിവ് അംഗം പി. മൈമൂന, ജില്ല കൗൺസിൽ അംഗം ഇ.പി. മുഹമ്മദാലി, മണ്ഡലം സെക്രട്ടറി ജി. സുരേഷ്​ കുമാർ എന്നിവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ നിയാസ് പുളിക്കലകത്ത്, പി. മൈമൂന, ഇ.പി. മുഹമ്മദാലി, ജി. സുരേഷ്​ കുമാർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.