സിയാസ്‌ക ജില്ല നിർവാഹക സമിതി യോഗം

തേഞ്ഞിപ്പലം: ജന്മനാ കേൾവിശക്തി ഇല്ലാത്ത കുട്ടികൾക്കായി നടത്തുന്ന കോക്ലിയർ ഇമ്പ്ലാന്റേഷനുള്ള ഉപകരണങ്ങൾ കൃത്യമായി അപ്ഗ്രേഡ് ചെയ്യാനും ഭിന്നശേഷി വിഭാഗങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബജറ്റ് വിഹിതം അനുവദിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്താനും സർക്കാർ തയാറാകണമെന്ന് സിയാസ്‌ക ജില്ല നിർവാഹക സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് നവാസ് ഇടത്തിണ്ണയിൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ല വൈസ് പ്രസിഡന്റ് സുരേന്ദ്രൻ പനോളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നജ്മുദ്ദീൻ, അഷറഫ് പത്തൂർ, സുധീഷ് പി. നായർ, എ.ഒ. ലൈജു, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുരേന്ദ്രൻ പനോളി (പ്രസി.), രവികുമാർ, മുബഷീറ (വൈസ്​ പ്രസി.), അഷറഫ് പത്തൂർ (സെക്ര.), അബ്ദുൽ സലാം, ജിത്തു (ജോ. സെക്ര.), എ.ഒ. ലൈജു (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.