ലണ്ടൻ: ജനുവരിയിലെ വർധനക്കുശേഷം പുതിയ കോവിഡ് കേസുകളും മരണങ്ങളും ആഗോളതലത്തിൽ കുറയുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). കഴിഞ്ഞ ആഴ്ചയിൽ 3.7 ദശലക്ഷത്തിലധികം പുതിയ അണുബാധകളും 9,000 മരണവുമാണുണ്ടായത്. ഇത് യഥാക്രമം മൂന്ന്, 11 ശതമാനം കുറവാണെന്ന് സംഘടനയുടെ മഹാമാരി സംബന്ധിച്ച പ്രതിവാര കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കൻ, പടിഞ്ഞാറൻ പസഫിക് രാജ്യങ്ങളിൽ മാത്രമാണ് കോവിഡ് കേസുകൾ ഉയർന്നത്. പശ്ചിമേഷ്യയിൽ മരണം 30 ശതമാനം വർധിച്ചു. എന്നാൽ മറ്റിടങ്ങളിൽ സ്ഥിരതയിലാവുകയോ കുറയുകയോ ചെയ്തു. കഴിഞ്ഞ നവംബറിൽ ഒമിക്രോൺ വകഭേദം ആദ്യമായി കണ്ടെത്തിയതുമുതൽ ദക്ഷിണാഫ്രിക്ക മഹാമാരിയുടെ മുൻനിരയിലാണ്. ഒമിക്രോണിന്റെ മറ്റൊരു വകഭേദം ജൂണിൽ ഉയർന്നുവരുമെന്ന് ക്വാസുലു-നടാൽ സർവകലാശാലയിലെ സാംക്രമികരോഗ വിദഗ്ധനായ സലിം അബ്ദുൽ കരീം പറയുന്നു. അതേസമയം, ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ തൊഴിലാളികളോടും വിദ്യാർഥികളോടും വീട്ടിൽ തന്നെ തുടരാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.