കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി

നിലമ്പൂർ: വെള്ളം കോരുന്നതിനിടയിൽ യുവതി തലകറങ്ങി കിണറ്റിൽ വീണു. നിലമ്പൂർ ചന്തക്കുന്ന് എ.വി.എം ഹോസ്പിറ്റലിന് സമീപം സവാദിന്‍റെ ഭാര്യ ഹിമയാണ്​ (24) കിണറ്റിൽ വീണത്​. വ‍്യാഴാഴ്ച രാവിലെ 8.45ഓടെയാണ് അപകടം. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് നിലമ്പൂർ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തുകയായിരുന്നു. കിണറ്റിൽ കയറിൽ തൂങ്ങിക്കിടക്കുകയായിരുന്നു. തലക്ക് ചെറിയ പരിക്കുപറ്റിയതിനാൽ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.