കയ്പമംഗലം: പെരിഞ്ഞനം മൂന്നുപീടികയിൽ കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു. ശ്രീനാരായണപുരം പള്ളിനട പന്തലാംകുളം അബ്ദുൽഖാദറിന്റെ മകൻ മുഹമ്മദ് അഷ്‌റഫ് (58), ഭാര്യ താഹിറ (50) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ മൂന്നുപീടിക എച്ച്.ഡി.എഫ്.സി ബാങ്കിന് മുന്നിലായിരുന്നു അപകടം. ഗുരുവായൂരിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൂലൂരുള്ള ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിന് പോവുകയായിരുന്നു ഇരുവരും. കയ്പമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: ഫയാസ്, ഫാഇസ്. TCD KPM ACCIDENT 2 അഷ്റഫും ഭാര്യ താഹിറയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.