കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി 20ാം വാർഡിൽനിന്ന് വിജയിച്ച കോൺഗ്രസ് പ്രതിനിധി ഫസീന അഹമ്മദ്കുട്ടിയെ തിരഞ്ഞെടുത്തു. മുസ്ലിം ലീഗിലെ റംല കറത്തൊടിയുടെ നിര്യാണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. സി.പി.എമ്മിനുവേണ്ടി രണ്ടാംവാർഡിൽ നിന്നുള്ള കെ.വി. സവിതയാണ് മത്സരിച്ചത്. 21ൽ 14 വോട്ട് നേടിയാണ് ഫസീന തെരഞ്ഞെടുക്കപ്പെട്ടത്. 23 വാർഡുകളിൽ യു.ഡി.എഫ് 15 (മുസ്ലിം ലീഗ് 10, കോൺഗ്രസ് അഞ്ച്) സി.പി.എം എട്ട് എന്നിങ്ങനെയാണ് സീറ്റ് നില . ഇതിൽ 21 അംഗങ്ങളാണ് ഹാജരായത്. രണ്ടുതവണ ജനപ്രതിനിധിയായ ഫസീന അഹമ്മദ് കുട്ടി കഴിഞ്ഞ ഭരണസമിതിയിൽ അവസാന ഒരു വർഷം പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിൽ ഫസീന അഹമ്മദ് കുട്ടിക്ക് പുറമെ 15ാം വാർഡിൽനിന്ന് വിജയിച്ച റിജിത ഷെലീജിന്റെ പേരും ഉയർന്നു. ഈ സാഹചര്യത്തിൽ രണ്ടുപേർക്കും ടേം വ്യവസ്ഥയിൽ പ്രസിഡന്റ് സ്ഥാന നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ നാലുവർഷം മുസ്ലിം ലീഗ് പ്രസിഡന്റ് സ്ഥാനം വഹിച്ച ശേഷം അവസാന ഒരുവർഷമാണ് കോൺഗ്രസിന് പദവി ലഭിച്ചത്. ഇത്തവണ രണ്ടുവർഷം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ ഈ കാര്യത്തിൽ സമവായമയില്ല. ജില്ല യു.ഡി.എഫാണ് അന്തിമതീരുമാനം എടുക്കുക. മുന്നണി ധാരണപ്രകാരമാണ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിന് നൽകുന്നതെങ്കിലും നിലവിൽ ലീഗിൽ നിലനിൽക്കുന്ന ഗ്രൂപ് പോര് പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നേരത്തേതന്നെ പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കാൻ കാരണമെന്നാണ് സൂചന. കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിച്ച സാഹചര്യത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയും. പകരം മുസ്ലിം ലീഗിലെ സിദ്ദീഖ് പരപ്പാര വൈസ് പ്രസിഡന്റാകാനാണ് സാധ്യത. Mp KTPM ഫസീന അഹമ്മദ്കുട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.