പൊന്നാനി: ഉല്ലാസബോട്ടുകളിലെയും മത്സ്യബന്ധന ബോട്ടുകളിലെയും ജീവനക്കാർക്ക് ലൈസൻസ് ലഭ്യമാക്കുന്നതിന് പൊന്നാനിയിൽ ആദ്യമായി മത്സ്യബന്ധനമേഖലയിൽ ബോട്ട് ലസ്കർ പരിശീലന കോഴ്സുമായി തുറമുഖ വകുപ്പും മാരിടൈം അക്കാദമിയും രംഗത്ത്. കൊടുങ്ങല്ലൂരിലെ പരിശീലന കേന്ദ്രത്തിന് കീഴിലാണ് പൊന്നാനിയിൽ പരിശീലനം നൽകുന്നത്. ബോട്ട് സ്രാങ്ക്, ലസ്കർ പരിശീലന കോഴ്സുകൾ സ്ഥിരമായി പൊന്നാനിയിൽ നൽകാനാണ് തീരുമാനം. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ നിന്നുള്ള നൂറോളം പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ലേണിങ് പരിശീലനവും പ്രാക്ടിക്കൽ പരിശീലനവും നൽകുന്നുണ്ട്. ഉല്ലാസ ബോട്ടുകളിൽ ഉൾപ്പെടെ ചിട്ടയായ പരിശീലനം സിദ്ധിക്കാതെയും ലൈസൻസില്ലാതെയും ജീവനക്കാർ ഉണ്ടെന്ന് പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് പരിശീലനം നൽകാൻ മാരിടൈം ബോർഡ് തീരുമാനിച്ചത്. പരിശീലനത്തിന് കോഴിക്കോട് പോർട്ട് ഓഫിസർ അശ്വിനി പ്രതാപ്, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ സുരേഷ്, പോർട്ട് കൺസർവേറ്റർ പ്രജീഷ് നായർ എന്നിവർ നേതൃത്വം നൽകി. MP PNN 2 പൊന്നാനിയിൽ നടക്കുന്ന മത്സ്യബന്ധന മേഖലയിലെ ബോട്ട് ലസ്കർ പരിശീലനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.