കൈതക്കുളം തോട്ടിലാക്കൽ തോട് കയർ ഭൂവസ്ത്രം വിരിച്ചു

വലിയ കുന്ന്: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ പുറമണ്ണൂർ ആറാം വാർഡിൽ ഉൾപ്പെട്ട . പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ നിർവഹിച്ചു. തോട്ടിലാക്കൽ പാടശേഖരത്തെ നെടുകെ കീറി മുറിച്ച് കടന്ന് പോകുന്ന കായൽ കുണ്ട് തോട്ടിലാക്കൽ തോട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കയർ ഭൂവസ്ത്രം വിരിക്കലും തോട് പുനരുദ്ധാരണ പ്രവൃത്തിയും ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ നടത്തിയത്. നെൽകൃഷിക്ക്​ സഹായകമാവുന്ന തോട് സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. 700 മീറ്റർ നീളത്തിൽ ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. തോടിന്‍റെ ഇരു പാർശ്വഭിത്തികളിലും കയർ വസ്ത്രം അണിയിച്ചതിനെ തുടർന്ന് കൈതക്കുളം തോട്ടിലാക്കൽ തോട് ആകർഷകമായി. തോട്ടിൻകര പശ്ചാത്തലമാക്കി വിഡിയോ ചെയ്യാനും ഫോട്ടോ എടുക്കുന്നതിനും നിരവധി ആളുകളാണ് ഇവിടേക്ക് വരുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മാനുപ്പ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്ഥിര സമിതി അധ്യക്ഷൻ വി.ടി. അമീർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. അബ്ദുറഹ്മാൻ, പൊറ്റയിൽ അഹമ്മദ് കുട്ടി, ടി.ടി. ആഷിഖ്, എം.ടി. അലി, കെ.പി. യൂനുസ്, കെ. ഷാഫി, രായീൻ, പള്ളത്ത് റാഫി, ഹംസ, അഹമ്മദ് പൊട്ടക്കാവിൽ, രായീൻ പൊട്ടക്കാവിൽ, തൊഴിലുറപ്പ് മേറ്റ് രമണി എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.പി. സബാഹ് സ്വാഗതവും ഇ. ഫവാസ് നന്ദിയും പറഞ്ഞു. MP VNCY 3 Coir Vasthram.jpg കൈതക്കുളം തോട്ടിലാക്കൽ തോട് കയർ ഭൂവസ്ത്രം വിരിച്ചതിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.