പുതുക്കിയ രൂപത്തിൽ വല്ലച്ചിറ ലിഫ്​റ്റ് ഇറിഗേഷൻ പദ്ധതി

ചേർപ്പ്: 2007ൽ നിർമാണോദ്ഘാടനം കഴിഞ്ഞ് അനിശ്ചിതത്വത്തിലായ വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ കൂടുതൽ പ്രവൃത്തികളും പുതുക്കിയ എസ്റ്റിമേറ്റുമായി മൈനർ ഇറിഗേഷൻ വകുപ്പ് പ്രവർത്തനം തുടങ്ങി. പദ്ധതിക്കായി പമ്പ്ഹൗസിന്‍റെയും വാട്ടർ ടാങ്കിന്‍റെയും പണികൾ കഴിഞ്ഞിരുന്നുവെങ്കിലും മറ്റ് കാര്യമായ പണികളൊന്നും ഇത്രകാലം ചെയ്തിരുന്നില്ല. പമ്പിങ് നടത്തുന്നിടത്ത് ഒരു ടാങ്ക് കൂടി നിർമിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം മൂന്ന് കോടി ചെലവ് വരുന്നതാണ് പുതിയ പദ്ധതി. പല്ലിശ്ശേരി കുന്നിലാണ് പുതിയ പദ്ധതിക്ക്​ വാട്ടർ ടാങ്കുകൾ നിർമിക്കുന്നത്. അവിടേക്കുള്ള പൈപ്പ് ലൈന്റെ പണികൾ പൂർത്തിയായിട്ടില്ല. പണി നടക്കുന്നതിനിടയിൽ കരാറുകാരൻ മരിച്ചതിനാൽ സ്തംഭിച്ചു. പൈപ്പ് കുറെ ഭാഗം പാടത്തു കൂടി വരുന്നതിനാൽ വെള്ളം കയറിയതും പണികൾ സ്തംഭിക്കാൻ കാരണമായി. പഞ്ചായത്തിലെ വെള്ളം തീരെ ലഭിക്കാത്ത സ്ഥലങ്ങളായ കണ്ടേശ്വരം, ഞെരുവശ്ശേരി, പല്ലിശ്ശേരി എന്നിവിടങ്ങളിൽ പൈപ്പ് സ്ഥാപിക്കുന്ന പണികളും മഴക്കാലത്തിനു ശേഷമെ ആരംഭിക്കൂ. 15 കൊല്ലത്തോളമായി മുടങ്ങിക്കിടക്കുന്ന പദ്ധതി ജനങ്ങൾക്ക് ലഭ്യമാകാൻ ഇനിയും എത്ര നാൾ കാത്തിരിക്കേണ്ടിവരുമെന്ന് അറിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.