യുവതിയുടെ മരണം കൊലപാതകമെന്ന്​ സംശയം; പിതാവ് പരാതി നൽകി

ഒറ്റപ്പാലം: ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന്​ പരാതി. മകൾ അഹ്‌സീനയുടെ (ഹസ്ന -32) മരണത്തിലെ ദുരൂഹത അ​ന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ പിതാവ് ചുനങ്ങാട് ചെവിടിക്കുന്ന് വീട്ടിൽ ഹനീഫയാണ്​ ജില്ല പൊലീസ് മേധാവിക്കും ഷൊർണൂർ ഡിവൈ.എസ്.പിക്കും വനിത കമീഷനും പരാതി നൽകിയത്​. മേയ് ഏഴിന് രാത്രി 9.30ഓടെയാണ് അഹ്‌സീന പുളിഞ്ചോട്ടിലെ ഭർതൃവീട്ടിൽ മരിച്ചത്. ഹസ്നക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നും പോയിനോക്കണമെന്നും മകളുടെ ഭർത്താവ് അറിയിച്ചതിനെ തുടർ​ന്ന്​ വീട്ടിലെത്തി​യപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അറിയുന്നത്. തുടർന്ന്​ മകൾ മരിച്ചതായി അറിയിക്കുകയായിരുന്നു. ഭർതൃവീടിന് മുകളിലെ ഷീറ്റ് മേഞ്ഞ സ്ഥലത്ത് അഹ്​സീനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്നാണ് പറയുന്നത്. മൂന്ന് മക്കളുടെ ഉമ്മയായ അഹ്‌സീന ആത്മഹത്യചെയ്യാൻ ഇടയില്ലെന്നും മരണാന്തരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊലപാതകമാണെന്ന് സംശയിക്കേണ്ട അവസ്ഥയുണ്ടെന്നും ഹനീഫ പറഞ്ഞു. ഇത് സംബന്ധിച്ച ഫോൺ രേഖകൾ സഹിതമാണ് ഡിവൈ.എസ്.പിക്കും വനിത കമീഷനും പരാതി നൽകിയതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. pew_otp_ 2 അഹ്‌സീന ( 32 )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.