തേഞ്ഞിപ്പലം: സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി മേയ് 17 മുതല്‍ ജൂണ്‍ 15 വരെ ആചരിക്കുന്ന 'മികവ് - 22D' മദ്റസ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിർവഹിച്ചു. എസ്.കെ.എം.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.പി. തങ്ങള്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുല്ല കൊട്ടപ്പുറം, എസ്.കെ.ഐ.എം.വി ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി എന്നിവര്‍ വിഷയാവതരണം നടത്തി. പാണക്കാട് നിയാസ് അലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. റഷീദലി ശിഹാബ് തങ്ങള്‍ ദാരിമി, അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി, സദാലിയാഖത്തലി ഹാജി, ഇബ്നു ആദം കണ്ണൂര്‍, എന്‍.ടി.സി അബ്ദുല്‍ മജീദ്, അഡ്വ. നാസര്‍ കാളമ്പാറ, എ.കെ.കെ. മരക്കാര്‍, റാഫി മുസ്ലിയാര് പുതുപ്പറമ്പ്, സയ്യിദ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് കുഞ്ഞിമോന്‍ തങ്ങള്‍, സയ്യിദ് മുസ്തഫ തങ്ങള്‍ എന്നിവർ സംസാരിച്ചു. കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ സ്വാഗതവും കെ.എം. കുട്ടി എടക്കുളം നന്ദിയും പറഞ്ഞു. പടം.MT VLKN 5 ഫോട്ടോ. സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ മദ്റസ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.