നാട്ടുകാർക്ക് അപകട ഭീഷണിയായി സ്വകാര്യ ഭൂമിയിൽ മതിൽ കെട്ടിയതായി പരാതി

കുറ്റിപ്പുറം: നാട്ടുകാർക്ക് അപകടഭീഷണിയായി സ്വകാര്യ ഭൂമിയിൽ മതിൽ കെട്ടിയതായി പരാതി. കുറ്റിപ്പുറം പഞ്ചായത്ത്​ അഞ്ചാം വാർഡിലാണ് 15 മീറ്ററിലധികം ഉയരത്തിൽ മതിൽ കെട്ടിയത്. താഴ്ന്ന പ്രദേശത്തെ ഭൂമി ഉയർത്തുന്നതിന്റെ ഭാഗമായാണ് മതിൽ കെട്ടി മണ്ണിട്ട് ഉയർത്തിയത്. മൂടാൽ മർക്കസ് റോഡിന് അഭിമുഖമായാണ് താഴ്ന്ന ഭൂമി മണ്ണിട്ട് ഉയർത്തിയത്. ഈ പ്രദേശത്തിന് താഴെയായി 100ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മതിൽ അപകടഭീഷണി ഉയർത്തുന്നതായി കാണിച്ച്​ നാട്ടുകാർ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് അധികൃതർക്കും തിരൂർ തഹസിൽദാർക്കും പരാതി നൽകി. ഇത്രയും ഉയരത്തിൽ മതിൽ കെട്ടിയാൽ മണ്ണിടിഞ്ഞ് താഴെ താമസിക്കുന്ന കുടുംബങ്ങൾ ദുരിതത്തിലാകുമെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എത്തി നിർമാണപ്രവൃത്തികൾ തടഞ്ഞിരുന്നു. ഇതിന് പിന്നാലെ കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിച്ചു. മതിൽ അപകടകരമാണെന്ന് സെക്രട്ടറി പറഞ്ഞു. Photo: Mp KTPM കുറ്റിപ്പുറം പഞ്ചായത്ത്​ അഞ്ചാം വാർഡിൽ നാട്ടുകാർക്ക് ഭീഷണിയായ മതിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.