വാളക്കുട ഉപതെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനിച്ചു ഇനി അടിയൊഴുക്കിന്റെ നാളുകൾ

വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു. ഇനിയൊരു ദിനം അടിയൊഴുക്കിന്റെ നാളുകൾ. യു.ഡി.എഫ് പ്രതിനിധിയായിരുന്ന സി.കെ. മൂസയുടെ നിര്യാണത്തോടെ ഒഴിവുവന്ന വാർഡിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വീറും വാശിയും കുറവായിരുന്നെങ്കിലും യു.ഡി.എഫ് പാളയത്തിൽനിന്ന് വോട്ട് ചോരുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. താഴെത്തട്ടിലെ നിരവധി കോൺഗ്രസ് പ്രവർത്തകരെ തഴഞ്ഞാണ് യു.ഡി.എഫ് സ്ഥാനാർഥിയെ കണ്ടെത്തിയതെന്ന്​ പ്രവർത്തകർക്കിടയിൽ തന്നെ പരക്കെ ആക്ഷേപമുണ്ട്. അതോടൊപ്പം, പ്രാദേശിക കോൺഗ്രസ്​ നേതൃത്വം കുടുംബാധിപത്യത്തിലേക്ക് നീങ്ങുന്നുവെന്ന് ലീഗ് അണികൾക്കിടയിലും സംസാരമുണ്ട്. അതിനാൽ നിഷേധ വോട്ടുകൾ എൽ.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിക്കു ലഭിച്ചാൽ യു.ഡി.എഫിനെതിരെ എൽ.ഡി.എഫിന് ഒരു അട്ടിമറി വിജയത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.