ഏ ടി സൈതലവി അനുസ്മരണം സംഘടിപ്പിച്ചു

എ.ടി. സൈതലവി അനുസ്മരണം തിരൂരങ്ങാടി: റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറത്തിന്‍റെ (റാഫ്) ആഭിമുഖ്യത്തിൽ സംസ്ഥാന സെക്രട്ടറിയായിരുന്ന എ.ടി. സൈതലവി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ പി.കെ. മഹ്ബൂബ് അധ്യക്ഷത വഹിച്ചു. റാഫ് സംസ്ഥാന പ്രസിഡന്‍റ്​ ഡോ. കെ.എം. അബ്ദു ഉദ്ഘാടനം ചെയ്തു. മോഹനൻ വെന്നിയൂർ മുഖ്യപ്രഭാഷണം നടത്തി. റാഫ് ജില്ല പ്രസിഡന്‍റ്​ എം.ടി. തെയ്യാല, ബേബി ഗിരിജ, പി.പി.എ. ബാവ, എൻ.ടി. മൈമൂന, വിവിധ രാഷ്ട്രീയ നേതാക്കളായ ടി.ടി. ഷബീർ, മുഹമ്മദുകുട്ടി തലാപ്പിൽ, കെ.വി. മമ്മുദു, കെ. സൈതലവി, സ്കൂൾ മാനേജർ കെ.വി. അബ്ദു, കെ.വി. മുജീബ് മാസ്റ്റർ, ഹരിഹരൻ ചേനത്ത് തുടങ്ങിയവർ സംസാരിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ സഹീർ വീരാശ്ശേരി സ്വാഗതവും ജമീല കൂരിയാട് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.