കോട്ടക്കൽ: പുത്തൂർ-ചിനക്കൽ ബൈപാസ് റോഡ് മൂന്നാം ഘട്ടം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി ബൈപാസ് റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു. പതിറ്റാണ്ടിലധികമായി സർവേ പൂർത്തീകരിച്ച് കുറ്റികൾ നാട്ടിയതുമൂലം സ്ഥലമുടമകൾ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ബജറ്റുകളിൽ ഫണ്ട് അനുവദിച്ചെന്നു പറഞ്ഞ് സി.പി.എം ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണ്. മുസ്‌ലിം ലീഗ് നേതാവ് കെ.കെ. നാസർ ഉദ്‌ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം. ഖലീല്‍ അധ്യക്ഷത വഹിച്ചു. നാസർ തയ്യിൽ, സി.കെ. റസാഖ്, സി.പി. നൗഷാദ്, കെ.വി. ശരീഫ്, അമീർ പരവക്കൽ, മബ്‌റൂക് കറുത്തേടത്ത്, ഷിബിലി കാവതികളം എന്നിവർ നേതൃത്വം നൽകി. KTKL 321 Leag പുത്തൂർ-ചിനക്കൽ ബൈപാസ് റോഡ് പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംഘടിപ്പിച്ച ബൈപാസ് റോഡ് ഉപരോധ സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.