നാട്ടുവൈദ‍്യന്‍റെ കൊല: മുഖ‍്യപ്രതിയെയും കൂട്ടാളികളെയും കസ്റ്റഡിയിൽ വാങ്ങും

നിലമ്പൂർ: മൈസൂരു സ്വദേശി നാട്ടുവൈദ‍്യൻ ഷാബാ ശെരീഫിന്‍റെ കൊലപാതകക്കേസിലെ മുഖ‍്യപ്രതിയെയും കൂട്ടാളികളെയും തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സൂത്രധാരൻ നിലമ്പൂർ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിൻ അഷ്​റഫ്, സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, നിലമ്പൂർ മുക്കട്ട സ്വദേശി നടുത്തൊടിക നിഷാദ് എന്നിവരാണ് ജയിലിലുള്ളത്. മൂന്നുപേരുടെയും ഒരുമിച്ചുള്ള കസ്റ്റഡിയാണ് ആവശ‍്യപ്പെട്ടിട്ടുള്ളത്. ഇപ്പോൾ കസ്റ്റഡിയിലുള്ള സുൽത്താൻ ബത്തേരി സ്വദേശി തങ്കലകത്ത് നൗഷാദിന്‍റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച തീരും. മുഖ‍്യപ്രതി ഷൈബിനുമായുള്ള തെളിവെടുപ്പ് നിർണായകമാണ്. മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ച തടിക്കഷ്ണവും കത്തിയും മറ്റ്​ ആയുധങ്ങളും കണ്ടെത്തണം. തടിക്കഷ്ണം മരക്കച്ചവടക്കാരനിൽനിന്ന്​ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.